മാനന്തവാടിയിൽ വഴിയോരക്കച്ചവടക്കാരന്റെ സാധന സാമഗ്രികൾ സാമൂഹികവിരുദ്ധർ തീ വച്ചു നശിപ്പിച്ചു
1511084
Tuesday, February 4, 2025 8:18 AM IST
മാനന്തവാടി: വഴിയോരക്കച്ചവടക്കാരന്റെ സാധന സാമഗ്രികകൾ സാമൂഹികവിരുദ്ധർ തീ വച്ചു നശിപ്പിച്ചു. ഉന്തുവണ്ടിയും സാധനസാമഗ്രികളും ഭാഗികമായി കത്തിനശിച്ചു.
മാനന്തവാടി ടൗണിൽ വില്ലേജ് ഓഫീസിനു സമീപം പഴവർഗങ്ങൾ കച്ചവടം ചെയ്യുന്ന കെ. പ്രകാശന്റെ ഉന്തുവണ്ടിയും പഴങ്ങളും ഉൾപ്പെടെയുള്ള സാധന സാമഗ്രികകളാണ് ഞായറാഴ്ച രാത്രി 9.30 ഓടെ സാമൂഹികവിരുദ്ധർ തീ വച്ച് നശിപ്പിച്ചത്.
നാലു ദിവസമായി പഴവർഗങ്ങൾ മോഷണം പോയിരുന്നതായി പ്രകാശൻ പറഞ്ഞു. ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് തലേ ദിവസം രാത്രിയിലും പഴങ്ങൾ മോഷണം പോയതായി അറിയുന്നത്. രാത്രി ഉന്തുവണ്ടിയിൽ തീ പടരുന്നതു കണ്ട നാട്ടുകാരാണ് പ്രകാശനെ വിവരമറിയിച്ചത്. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു. ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. പരാതി നല്കിയതിനെ തുടർന്ന് മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.