എസ്പിസി അംഗങ്ങൾക്കായി പ്രകൃതിപഠന ക്യാന്പ് നടത്തി
1510437
Sunday, February 2, 2025 5:31 AM IST
മീനങ്ങാടി: സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ് അംഗങ്ങൾക്ക് ഏകദിന പ്രകൃതിപഠനക്യാന്പ് സംഘടിപ്പിച്ചു. ബത്തേരി റേഞ്ചിലെ കല്ലുമുക്കിൽ നടന്ന ക്യാന്പ് നൂൽപ്പുഴ പഞ്ചായത്ത് അംഗം ഷീന ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ മുഖ്യപ്രഭാഷണം നടത്തി.
ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി.പി. സുനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.എൻ. അംബിക, എം.കെ. ശശി, സന്തോഷ്കുമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, കെ.വി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ.എ. ബാബു, വി.എൻ. അംബിക, എം.കെ. ശശി എന്നിവർ ക്ലാസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദിൽഷാദ്, എം.കെ. വിനോദ്, ശ്രീഹരി എന്നിവർ ട്രക്കിംഗ് നയിച്ചു. മുഹമ്മദ് ഷമീം, കെ.പി. അഫ്സൽ, എ.കെ. അനുമോൾ, സജിത്ത് എന്നിവർ നേതൃത്വം നൽകി.