പു​ൽ​പ്പ​ള്ളി: താ​ഴെ അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് ഒൗട്ട്‌ലെറ്റ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഔ‌ട്ട്‌ലെറ്റ് മു​ള്ള​ൻ​കൊ​ല്ലി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നു പി​ന്നി​ൽ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

മ​ണി പാ​ന്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു ന​ന്പി​ക്കൊ​ല്ലി, അ​നി​ൽ സി. ​കു​മാ​ർ, വി.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.