കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സത്യൻ മൊകേരി സന്ദർശനം നടത്തി
1510195
Saturday, February 1, 2025 5:37 AM IST
മാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ വീട്ടിൽ സിപിഐ ദേശീയ കൗണ്‍സിൽ അംഗവും അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്യൻ മൊകേരി സന്ദർശനം നടത്തി.
സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗവും കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. പ്രദീപൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, കിസാൻസഭ ജില്ലാ സെക്രട്ടറി വി.കെ. ശശിധരൻ, ഡോ. അന്പി ചിറയിൽ, എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖിൽ പദ്മനഭൻ, ജോസഫ് മുട്ടുമന, സിപിഐ മണ്ഡലം സെക്രട്ടറി ശോഭ രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതരിൽ ഒരാൾക്ക് സ്ഥിരം ജോലിയാണ് നൽകേണ്ടതെന്ന് സത്യൻ മൊകേരി പറഞ്ഞു. 1972ലെ കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുന്നതിന് കേരളത്തിൽനിന്നുള്ള എംപിമാർ ശക്തമായി ഇടപെടണം.
മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. വന്യമൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ ഒരുക്കണം. കർഷകർക്ക് സ്വന്തം ഭൂമിയിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതി ഒഴിവാകണമെന്നും സത്യൻ മൊകേരി പറഞ്ഞു.