തിരുനാൾ ആഘോഷം
1510431
Sunday, February 2, 2025 5:25 AM IST
പടമല സെന്റ് അൽഫോൻസാ പള്ളി
പടമല: സെന്റ് അൽഫോൻസാ തീർഥാടന ദേവാലയത്തിൽ തിരുനാൾ തുടങ്ങി. വികാരി ജിമ്മി ഓലിക്കൽ കൊടിയേറ്റി. എട്ടിനാണ് സമാപനം.
ഇന്നു രാവിലെ 8.30ന് ഫാ.ജെറി ഓണംപള്ളിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന. യഥാക്രമം ഫാ.ഡാനി വെട്ടുകാട്ടിൽ, ഫാ.ഡൊമനിക് വളകൊടിയിൽ, ഫാ.അജയ് തേക്കിലക്കാട്ടിൽ, ഫാ.ബിനു പൈനുങ്കൽ എന്നിവർ കാർമികരാകും. ആറിന് രാത്രി ഏഴിന് കലാപരിപാടികൾ ഉണ്ടാകും.
ഏഴിന് വൈകുന്നേരം അഞ്ചിന് ഫാ.ജിന്റോ തട്ടുപറന്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ഗാനപൂജ, സന്ദേശം. 6.45ന് ചാലിഗദ്ദ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് വാദ്യമേളം. 8.30ന് ആകാശവിസ്മയം.
എട്ടിനു രാവിലെ 9.15ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു സ്വീകരണം. 9.30ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, നൊവേന. 11ന് ഫാ.ജിന്റോ തട്ടുപറന്പിൽ നയിക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം. 12ന് സ്നേഹവിരുന്ന്. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കൽ.