കാരുണ്യദിനാചരണം: ജീവകാരുണ്യ പ്രവർത്തനം നടത്തി
1510200
Saturday, February 1, 2025 5:37 AM IST
കൽപ്പറ്റ: അന്തരിച്ച കേരള കോണ്ഗ്രസ്-എം നേതാവ് കെ.എം. മാണിയുടെ 92-ാം ജൻമദിനം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാർട്ടി പ്രവർത്തകർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി. ജില്ലാതല ഉദ്ഘാടനം പൂമല മൈ ഹോം പാലിയേറ്റീവ് സെന്ററിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. കേരള കോണ്ഗ്രസ്-എം സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
ബില്ലി ഗ്രഹാം, കുര്യൻ ജോസഫ്, ടോം ജോസ്, വി.പി. അബ്ദുൾഗഫൂർ ഹാജി, പി.എം. ജയശ്രീ എന്നിവർ പങ്കെടുത്തു. അന്പലവയൽ കാരുണ്യസദനത്തിൽ കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ് തോമസ്, ടി.എം. ജോസ്, വിജി വരകുകാലാ, ശ്രീജ സജീവൻ, എൻ.ഡി. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റയിൽ പാർട്ടി ജില്ലാ സെക്രട്ടറി മാത്യു എടയക്കാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ.ജോസഫ് സഖറിയ, അഡ്വ.ഷാജി താന്നിക്കൽ, അഡ്വ.രാജി സജയൻ, കെ.വി. സണ്ണി, അനിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു. തൊടുവട്ടി തപോവനത്തിൽ കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു.