പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വാർഷിക ആഘോഷം നടത്തി
1511086
Tuesday, February 4, 2025 8:18 AM IST
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ 49-ാമത് വാർഷിക ആഘോഷം നടത്തി. രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സാബു പി. ജോണ് റിപ്പോർട്ട് അവതരിപ്പിച്ചു.
പിടിഎ പ്രസിഡന്റ് വിനോദ് വാവശേരി, എംപിടിഎ പ്രസിഡന്റ് റില്ല ബിനോയ്, സ്കൂൾ ലീഡർ റിഷബ് സഞ്ജയ് എന്നിവർ പ്രസംഗിച്ചു.