ഊട്ടിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു
1509984
Friday, January 31, 2025 10:52 PM IST
കൽപ്പറ്റ: ഊട്ടിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ അഞ്ചുകണ്ടം കരീം-സഫിയ ദന്പതികളുടെ മകൻ ഷെഫീഖ് (29) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് ബസിൽ തട്ടിയാണ് അപകടം.