വാട്ടർ എടിഎം ഉദ്ഘാടനം ചെയ്തു
1511087
Tuesday, February 4, 2025 8:18 AM IST
പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പാടിച്ചിറ ടൗണിൽ അനുവദിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഡി. സജി, മേഴ്സി ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഷീബ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വിജയൻ പാടിച്ചിറ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിസ്റ മുനീർ, ഷിനു കച്ചിറയിൽ, പഞ്ചായത്തംഗങ്ങളായ പി.കെ. ജോസ്, ലില്ലി തങ്കച്ചൻ, ജെസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.