ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ചു
1509830
Friday, January 31, 2025 6:10 AM IST
കൽപ്പറ്റ: ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 78-ാമത് വാർഷികദിനം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ ആചരിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സഹോദര്യവും മതേതരത്വവും ഉറപ്പാക്കാൻ ഗാന്ധിയൻ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കും മാത്രമേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി. ഗോപാലക്കുറുപ്പ്, പി.പി. ആലി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, കെ.വി. പോക്കർ ഹാജി, ടി.പി. രാജശേഖരൻ, വിജയമ്മ, എം.ജി. ബിജു, ബിനു തോമസ്, കമ്മന മോഹൻ, പി. വിനോദ്കുമാർ, പോൾസണ് കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, ഒ.വി. റോയ്, ഇ.വി. ഏബ്രഹാം ഡിന്റോ ജോസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വദിനം. ആചരിച്ചു. മഹാത്മജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടത്തി. അനുസ്മരണ സംഗമം ഐഎൻടിയൂസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ഐഎൻടിയൂസി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ് ബാബു, കെ.കെ. രാജേന്ദ്രൻ, ജോസ് കണ്ടത്തിൽ, ഹർഷൽ കോന്നാടൻ, എസ്. മണി, ആർ. ഉണ്ണികൃഷ്ണൻ, സുനീർ ഇത്തികൽ, മുഹമ്മദ് ഫെബിൻ, ദീപ ശശികുമാർ, സുബൈർ ഓണിവയൽ, മാടായി ലത്തീഫ്, എം.വി. ഷനൂബ് തുടങ്ങിയവർ പ്രസംഗിച്ചു.
കേണിച്ചിറ: മദ്യനിരോധന സമിതി ജില്ലാകമ്മിറ്റിയുടെ പനമരത്തുനടന്ന ഗാന്ധി സ്മൃതിദിനാചരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ദിവാകരൻ അധ്യക്ഷതവഹിച്ചു. മദ്യനിരോധന മഹിളാവേദി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി പത്മിനി പ്രബന്ധരചനാ മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനദാനം നടത്തി.
ഡോ.പി. ലക്ഷ്മണൻ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. മുൻകാല പ്രവർത്തകരായ വാപ്പൻ അന്പലവയൽ, സി. മുകുന്ദൻ, ഡോ.പി. ലക്ഷ്മണൻ എന്നിവരെ ആരിച്ചു. രമേശ്കുമാർ, ഡോ. യൂസഫ് മുഹമ്മദ് നദ്വി, വി.ജി. ശശി, പി.എ. ജയിംസ്, സെക്രട്ടറി ജോസ് പാലിയണ, എം.ഡി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.