കാട്ടാന ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
1509833
Friday, January 31, 2025 6:10 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ കരിയശോലയ്ക്കടുത്ത് വനപാതയുടെ വശങ്ങളിൽ ഫയർലൈൻ നിർമിക്കുന്നതിനിടെ നടന്ന കാട്ടാന ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. കതിർവേലു(69), അശോക്കുമാർ(56), ശിവരാജ്(40)എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ കതിർവേലുവിനെ ഊട്ടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പന്തല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.