ബഡ്സ് സ്കൂൾ കലോത്സവ ജേതാക്കൾക്ക് സ്വീകരണം നൽകി
1509831
Friday, January 31, 2025 6:10 AM IST
കൽപ്പറ്റ: കുടുംബശ്രീ സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ടീമിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പുതിയ സ്റ്റാൻഡിൽ സ്വീകരണം നൽകി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ട്രോഫിയുമായി ടീം ടൗണിൽ ആഹ്ളാദപ്രകടനം നടത്തി.