‘അഭിരാമം’ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
1509828
Friday, January 31, 2025 6:10 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂൾ 43-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ന്ധഅഭിരാമംന്ധ എന്ന പേരിൽ നടത്തി. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന ഇംഗ്ലീഷ് അധ്യാപിക സിസ്റ്റർ പി.ജെ. ജെസി, ഹിന്ദി അധ്യാപിക സിസ്റ്റർ കെ.ജെ. ലിസി എന്നിവരെ പൊതുസമ്മേളനത്തിൽ ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ദേശീയതല പ്രതിഭകളായ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.
സ്കൂൾ മാനേജർ ഫാ. തോമസ് മണക്കുന്നേൽ,
ഹെഡ്മാസ്റ്റർ ബിനു തോമസ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടോം ജോസ്, നിഷാ സാബു, സ്റ്റാൻലി ജേക്കബ്, ടി.ടി. ബെന്നി, ട്രീസ സെബാസ്റ്റ്യൻ, ആൻ മരിയ ബിജു, എം.എസ്. ഷാജു എന്നിവർ പ്രസംഗിച്ചു. സജി ആന്റണി, ഷാജി ജോസഫ്, വി.എം. ജോയ്, കെ. ജസ്ന ജോസ്, പി.എൻ. ഷെറീന, ശ്രീകുമാർ കർത്ത എന്നിവർ നേതൃത്വം നൽകി.