തിരുനാൾ ആഘോഷം
1509837
Friday, January 31, 2025 6:13 AM IST
കയ്യൂന്നി ഫാത്തിമ മാതാ ദേവാലയം
കയ്യൂന്നി: ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി. ഫെബ്രുവരി രണ്ടിനാണ് സമാപനം. വികാരി ഫാ.ബിജു പൊൻപാറയ്ക്കൽ കൊടിയേറ്റി. വിശുദ്ധ കുർബാനയിൽ ഫാ.ജോർജ് മന്പള്ളി, ഫാ.ജയ്മോൻ കളന്പുകാട്ട് എന്നിവർ കാർമികരായി.
ഇന്നു വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ഫാ.കുര്യാക്കോസ് കുന്പക്കീലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം. രാത്രി ഏഴിന് ആകാശ വിസ്മയം. നാളെ വൈകുന്നേരം നാലിന് ജപമാല. 4.30ന് ഫാ.സോണി വടയാപറന്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. വചന സന്ദേശം-ഫാ.ജസ്റ്റിൻ മുത്താനിക്കാട്ട്.
6.45ന് എരുമാട് ടൗണിലേക്ക് പ്രദക്ഷിണം. തുടർന്ന് വാദ്യമേളം, മ്യൂസിക് ലൈറ്റ് ഷോ, നേർച്ചഭക്ഷണം. സമാപനദിനത്തിൽ രാവിലെ 7.15ന് വിശുദ്ധ കുർബാന. 9.30ന് ജപമാല. 10ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്. 11.30ന് പ്രദക്ഷിണം. തുടർന്ന് ഫാ.ലൂയിസ് തുരുത്തിയിലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം. 12ന് സ്നേഹവിരുന്ന്, ഉത്പന്ന ലേലം. രാത്രി ഏഴിന് കൊച്ചിൻ സിൽവർ സ്റ്റാറിന്റെ ബാനറിൽ നസീർ സംക്രാന്തി നയിക്കുന്ന മെഗാ ഷോ.
തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ഷിനോയി വട്ടാലിൽ, ജോണ് മുത്തുറുന്പിൽ, കൈക്കാരൻമാരായ ബേബി മാരിക്കുടി, ബേബി മഴുവഞ്ചേരി, തോമസ് ചെറുതറപ്പൽ, എൽദോ ചാമക്കാടൻ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകും.
കല്ലോടി സെന്റ് ജോർജ് ഫൊറോന ദേവാലയം
മാനന്തവാടി: പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോന ദേവാലയ തിരുനാളിന് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. പരിശുദ്ധ ദൈവമാതാവിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലിന് ഇടവക വികാരി ഫാ. സജി കോട്ടായിൽ കൊടിയേറ്റും.
എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാല് മുതൽ തിരുനാൾ കുർബാനയും നൊവേനയും നടത്തും. പ്രധാന തിരുനാൾ ദിവസങ്ങളായ ഒന്പത്, പത്ത്, പതിനൊന്ന് തീയതികളിൽ മാനന്തവാടിയിൽ നിന്ന് കല്ലോടിക്ക് സ്പെഷൽ കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരിക്കും.
സമാപന ദിനമായ 11ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ.ജിമ്മി ഓലിക്കൽ, ഫാ. ജെറി ഓണംപള്ളി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. നേർച്ച ഭക്ഷണത്തോടുകൂടി തിരുനാൾ സമാപിക്കുമെന്നു ഇടവക വികാരി ഫാ. സജി കോട്ടായിൽ പറഞ്ഞു. അസിസ്റ്റൻന്റ് വികാരി ഫാ. അമൽ മുളങ്ങാട്ടിൽ, ട്രസ്റ്റിമാരായ ഷീജോ ചിറ്റിലപ്പിള്ളി, ബാബു കൊച്ചുപറന്പിൽ, ജോസ് വെട്ടുകല്ലേൽ എന്നിവർ തിരുനാളിന് നേതൃത്വം നൽകും.