ബീവറേജസ് ഔട്ട്ലെറ്റിലെ മോഷണം: പ്രതികള്‍ പിടിയില്‍
1496602
Sunday, January 19, 2025 7:45 AM IST
മക്കിയാട്: കോറോത്തെ ബീവറേജസ് ഔട്ട്ലെറ്റില്‍നിന്നു 22,000 രൂപയും മദ്യവും മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. പേരാമ്പ്ര കൂട്ടാളി സതീശന്(41), എറണാകുളം തൃപ്പുണിത്തുറ ബൈജു(49)എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ എട്ടിനാണ് ഔട്ട്ലെറ്റില് മോഷണം നടന്നത്. പ്രതികളുടെ ചിത്രം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇന്‍സ്പെക്ടര്‍ എസ്. അഷ്റഫ്, എസ്ഐമാരായ കെ.പി. അബ്ദുള്‍ അസീസ്, കെ. മൊയ്തു, ബിന്‍ഷാദ് അലി, എസ്സിപിഒ ജിമ്മി ജോര്‍ജ്, സിപിഒമാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിലെടുത്തത്.