ഡബ്ല്യുഎസ്എസ് സുവർണ ജൂബിലി: കുടുംബ സംഗമം ഇന്ന്
1496851
Monday, January 20, 2025 6:11 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ആറിന് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സ്നേഹതീരം എന്ന പേരിൽ കുടുംബ സംഗമം നടത്തും.
സൊസൈറ്റിയെ കഴിഞ്ഞ 50 വർഷം നയിച്ച അഭിവന്ദ്യ പിതാക്കൻമാർ, സാങ്കേതിക-സാന്പത്തിക സഹായം നൽകിയ വ്യക്തികൾ, ഡയറക്ടർമാർ, അസോസിയേറ്റ് ഡയറക്ടർമാർ, സ്റ്റാഫ് എന്നിവർ പങ്കെടുക്കും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും.
കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.അനിൽ ക്രാസ്റ്റാ, കേരള സോഷ്യൽ സർവീസ് സൊസൈറ്റി മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.റൊമാൻസ് ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ ഡയറക്ടർമാരായ ഫാ.ജോസഫ് ചിറ്റൂർ, ഫാ.തോമസ് ജോസഫ് തേരകം, ഫാ.ജോർജ് മൈലാടൂർ, മുഖ്യ സഹകാരികളായ വിൻസന്റ് ജോർജ്, ടി.എ. വർഗീസ്, പി.എം. ഫിലിപ്പ്,
പി.ജെ. വർഗീസ്, ഡോ.വി.ആർ. ഹരിദാസ്, പ്രോഗ്രാം ഓഫീസർമാരായിരുന്ന ഇ.ജെ. ജോസ്, ഒ.പി. ഏബ്രാഹം, ഡോ.കെ.ആർ. ആന്റണി എന്നിവർ സൊസൈറ്റിയുടെ നാഴികക്കല്ലുകൾ അവതരിപ്പിക്കും. സൊസൈറ്റിയുടെ 50 വർഷത്തെ ചരിത്രം ഉൾപ്പെടുത്തി തയാറാക്കിയ വീഡിയോ-ഫോട്ടോ പ്രദർശനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.