തിരുനാൾ ആഘോഷം: ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
1496601
Sunday, January 19, 2025 7:45 AM IST
ചെറുകാട്ടൂർ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ തുടങ്ങി. വികാരി ഫാ.ജോസ് കപ്യാരുമലയിൽ കൊടിയേറ്റി. സഹവികാരി ഫാ.അമൽ പന്നയ്ക്കൽ ദിവ്യബലി അർപ്പിച്ചു. ലദീഞ്ഞ്, നൊവേന, പൂർവിക അനുസ്മരണം, സെമിത്തേരി സന്ദർശനം എന്നിവ നടന്നു.
ഇന്നു രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ഫാ.ജോർജ് ആലൂക്കയുടെ കാർമികത്വത്തിൽ തിരുനാൾ ഗാനപൂജ. സന്ദേശം-ഫാ.ജിന്റോ തട്ടുപറന്പിൽ. 6.30ന് ലദീഞ്ഞ്, കാപ്പുംചാൽ കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് ദേവാലയത്തിൽ സമാപന ആശീർവാദം, ആകാശ വിസ്മയം.
സമാപനദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.15ന് ജപമാല. 9.45ന് ജൂബിലി പതാക ഉയർത്തൽ, ജൂബിലി വർഷ പ്രഖ്യാപനം, വിശുദ്ധ സെബസ്റ്റ്യാനോസിന്റെ രൂപം പ്രതിഷ്ഠിക്കൽ, തിരിതെളിക്കൽ. തുടർന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ഗാനപൂജ. തുടർന്ന് പ്രദക്ഷിണം, സമാപന ആശീർവാദം, ’ഗാർഡിയൻ എയ്ഞ്ചൽ’ ജീവൻരക്ഷാ ഉപകരണ യൂണിറ്റ് ഉദ്ഘാടനം, സ്നേഹവിരുന്ന്, കൊടിയിറക്ക്.
ഒരു വർഷം നീളുന്ന ജൂബിലി ആഘോഷത്തിനാണ് നാളെ രാവിലെ മാർ അലക്സ് താരാമംഗലം തുടക്കമിടുന്നതെന്ന് വികാരി പറഞ്ഞു. ജൂബിലി സംരംഭമാണ് ’ഗാർഡിയൻ എയ്ഞ്ചൽ’. ഫയർ ആൻഡ് എയ്ഞ്ചൽ എന്ന പേരിൽ ആരംഭിക്കുന്ന മീഡിയ റൂം ഉദ്ഘാടനം പിതാവ് നിർവഹിക്കും.
കുറുന്പാല സെന്റ് ജോസഫ്സ് പള്ളി
കുറുന്പാല: സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.ജോജോ കുടക്കച്ചിറ കൊടിയേറ്റി. വിശുദ്ധ കുർബാനയിലും നൊവേനയിലും അദ്ദേഹം കാർമികനായി. 26നാണ് സമാപനം.
ഇന്നു രാവിലെ ഏഴിന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ.മനോജ് അന്പലത്തിങ്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. 10ന് വിശുദ്ധ കുർബാന, നൊവേന.
20 മുതൽ 24 വരെ വൈകുന്നേരം 4.30ന് ആരാധന. അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. യഥാക്രമം ഫാ.വിനീഷ് നടുവിലേപീടിക(റൊഗത്തേ ആശ്രമം), കുഞ്ഞോം പള്ളി വികാരി ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ, ദ്വാരക പാസ്റ്ററൽ സെന്റർ അസി.ഡയറക്ടർ ഫാ.തോമസ് ഞള്ളന്പുഴ, ഫാ.റോയിസ് കാഞ്ഞിരക്കുഴി(ഉജ്ജയിൻ രൂപത), മാനന്തവാടി രൂപത മാതൃവേദി ഡയറക്ടർ ഫാ.ബിനു വടക്കേൽ എന്നിവർ കാർമികരാകും. 24ന് രാത്രി ഏഴിന് മെഗ നൈറ്റ് പ്രോഗ്രാം ഉണ്ടാകും. 25ന് വൈകുന്നേരം 4.30ന് ആരാധന.
അഞ്ചിന് സെമിനാരി വില്ല മാനേജർ ഫാ.റോബിൻ പടിഞ്ഞാറേലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, നൊവേന. 6.45ന് ലദീഞ്ഞ്, സെന്റ് ജോസഫ്സ് നഗറിലേക്ക് പ്രദക്ഷിണം. പന്തലിൽ പ്രസംഗം-ജോസ് പള്ളത്ത്. രാത്രി 9.15ന് ദിവ്യകാരുണ്യ ആശീർവാദം. 9.30ന് നേർച്ചഭക്ഷണം, മേളക്കാഴ്ച, ആകാശവിസ്മയം, ലൈറ്റ് ഷോ.
26ന് രാവിലെ 10ന് ഫാ.അലക്സ് കളപ്പുരയുടെ(വികാരി, ഹെപ്നർ, ബേക്കർ രൂപത, യുഎസ്എ) കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 11.45ന് നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം. 12.30ന് ദിവ്യകാരുണ്യ ആശീർവാദം. 12.45ന് നേർച്ച ഭക്ഷണം, കൊടിയിറക്കൽ.