ഭാഷയോടുള്ള ജൈവബന്ധം സംസ്കാരത്തിന്റെ ഭാഗം: ഡോ.കെ.കെ.എന്‍. കുറുപ്പ്
1496613
Sunday, January 19, 2025 7:45 AM IST
കല്‍പ്പറ്റ: ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിന്റെ ഭാഗമാണെന്ന് ചരിത്രകാരന് ഡോ.കെ.കെ.എന്‍. കുറുപ്പ്. സിജി ഹാളില്‍ മലയാള ഐക്യവേദി ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്കാരം സമ്പുഷ്ടമാകണമെങ്കില്‍ ഭാഷയെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ഡോ.കുറുപ്പ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വേദി ജില്ലാ പ്രസിഡന്റ്് ശിവന് പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. കവയിത്രി പ്രീത ജെ. പ്രിയദര്‍ശിനി എംടി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷാ സേവന പുരസ്കാരം നേടിയ സി. ജഗദീശന്, സംസ്ഥാന സ്കൂള്‍ കലോത്സവം മലയാള ഉപന്യാസ മത്സരത്തില്‍ എ ഗ്രേഡ് നേടിയ പി.ബി. തേജസ്വിനി ബാല എന്നിവരെ ആദരിച്ചു.
പ്രതിനിധി സമ്മേളനം വേദി സംസ്ഥാന പ്രസിഡന്റ് കെ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എ. അഭിജിത്ത്, കണ്‍വീനര്‍ ഡോ.ബാവ കെ. പാലുകുന്ന്, ജോയിനന്റ് സെക്രട്ടറി പി.കെ. ജയചന്ദ്രന്, വാസുദേവന്‍ ചീക്കല്ലൂര്‍, പ്രമോദ് ബാലകൃഷ്ണന്, സി.വി. ഉഷ, ഡോ.യൂസുഫ് നദ്വി, ബാലന് വേങ്ങര, എം. എം. ഗണേശന്, സി.എം. സുമേഷ്, സി. ജയരാജന്, സി. ജഗദീശന് എന്നിവര്‍ പ്രസംഗിച്ചു.