മിനി ബസ് തട്ടി പരിക്കേറ്റയാൾ മരിച്ചു
1496375
Saturday, January 18, 2025 10:24 PM IST
പനമരം: മിനി ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നീരട്ടാടി ഓടക്കൊല്ലി ബാബുവാണ്(60) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 11ന് രാത്രി നെല്ലിയന്പത്താണ് അപകടം. നടന്നുപോകുകയായിരുന്ന ബാബുവിനെ മംഗളൂരുവിൽനിന്നുള്ള മിനി ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. നിർത്താതെപോയ വാഹനം പോലീസും നാട്ടുകാരും ചേർന്ന് നടവയലിലാണ് തടഞ്ഞത്.