മികവ് തുടരേണ്ടത് മാധ്യമപ്രവർത്തനത്തിൽ അനിവാര്യത: ഡോ.റാഷിദ് ഗസാലി
1496850
Monday, January 20, 2025 6:11 AM IST
കൽപ്പറ്റ: മികവിന്റെ ഉന്നതിയിൽ തുടരരേണ്ടത് മാധ്യമപ്രവർത്തനത്തിൽ അനിവാര്യതയാണെന്ന് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജിംഗ് ഡയറക്ടർ ഡോ.റാഷിദ് ഗസാലി. വയനാട് പ്രസ്ക്ലബിലെ നവീകരിച്ച കോണ്‍ഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനികതയോട് ഒട്ടിനിന്ന് പുതുമകളിലേക്ക് പോകുന്ന കാലത്ത് മികവിന്റെ ഉന്നതിയിൽ തുടരുന്നതിന് മാധ്യമപ്രവർത്തകർ അനേകം വെല്ലുവിളികൾ അതീജിവിക്കണം. സാമൂഹികാന്തരീക്ഷം കൂടുതൽ സൗഹാർദമാക്കുന്നതിൽ മാധ്യമപ്രവർത്തനം എന്ന ഇടം ഊർജസ്വലമായിരിക്കേണ്ടതുണ്ടെന്ന് ഡോ.റാഷിദ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു.
നീലഗിരി കോളജ് ഗവേണിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രഫ.ടി. മോഹൻ ബാബു, കാന്പസ് മാനേജർ ഉമ്മർ, ഹാഷിം ഹുദവി, ടി.എം. ജയിംസ്, എ.എസ്. ഗിരീഷ്, ഇല്യാസ്, സി.വി. ഷിബു എന്നിവർ പ്രസംഗിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനീസ് അലി നന്ദിയും പറഞ്ഞു.