വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം നൽകണം: ഇഫ്റ്റ
1496321
Saturday, January 18, 2025 6:12 AM IST
കൽപ്പറ്റ: വന്യമൃഗങ്ങളിൽനിന്നു മനുഷ്യർക്ക് സംരക്ഷണം നൽകണമെന്ന് ഇഫ്റ്റ ജില്ലാ പ്രവർത്തക കണ്വൻഷൻ ആവശ്യപ്പെട്ടു. ഇഫ്റ്റ അംഗങ്ങളുടെ ചിത്രപ്രദർശനവും, കലാസംഗമവും ഏപ്രിൽ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ഇഫ്റ്റ ജില്ലാ പ്രസിഡന്റ് വയനാട് സക്കറിയാസ് അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രൻ, ഷാജഹാൻ വൈത്തിരി, മുരളി മേപ്പാടി, ലക്ഷ്മി മേപ്പാടി, കെ.പി. ജോണ് പൊഴുതന, ഗിരിജ സതീഷ്, എം.എസ്. സുദേവൻ, കെ. ഇന്ദിര എന്നിവർ പ്രസംഗിച്ചു.