വയോജന സംഗമം നടത്തി
1496604
Sunday, January 19, 2025 7:45 AM IST
പുൽപ്പള്ളി:പഞ്ചായത്തിന്റെ നേത്യത്വത്തിൽ ’തണലേകിയവർക്ക് തണലാകാം’ എന്ന സന്ദേശവുമായി വയോജന സംഗമം നടത്തി. വിജയ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഉഷ തന്പി ,പഞ്ചായത്തംഗങ്ങളായ എം.ടി. കരുണാകരൻ, ജോഷി ചാരുവേലിൽ, മണി പാന്പനാൽ, ശ്രീദേവി മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളെ ആദരിച്ചു. കലാപരിപാടികൾ നടന്നു.