മുള്ളൻകൊല്ലി മരക്കടവ് റോഡിന്റെ ശോച്യാവസ്ഥ: സ്വകാര്യ ബസുകൾ 21 മുതൽ സർവീസ് നിർത്തിവയ്ക്കും
1496848
Monday, January 20, 2025 6:11 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി മുതൽ മരക്കടവ് വരെയുള്ള പിഡബ്ല്യുഡി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ്സ്വകാര്യ ബസുകൾ 21 മുതൽ സർവീസ് നിർത്തിവയ്ക്കും.
റോഡ് പണി തുടങ്ങുന്നതിന്റെ ഭാഗമായി നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെയായി റോഡ്പണി പൂർത്തിയാക്കാൻ കരാറുകാരൻ തയാറായിട്ടില്ല.
ഇതു വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കനത്ത നഷ്ടത്തിലാണ് ഓടുന്നതെന്നും റോഡ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും സംയുക്ത തൊഴിലാളി സംഘടന പ്രതിനിധികളുടെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെയും സംയുക്തയോഗം തീരുമാനിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബ്രിജേഷ് കെ. തോമസ്, സെക്രട്ടറി കെ.വി. ബിനോയി, എം.ജെ. കുര്യാക്കോസ്, സി.വി. ജോസ്, ജോർജ് തോമസ്, സതീഷ് കുമാർ, സജി, സന്തോഷ്, പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.