നാടൻ കോഴിച്ചന്തയുമായി കുടുംബശ്രീ
1496844
Monday, January 20, 2025 6:11 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ നൂൽപ്പുഴ പഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നായ്ക്കട്ടിയിൽ നാടൻ കോഴിച്ചന്ത സംഘടിപ്പിച്ചു.
നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിൽനിന്നു ചന്തയിലെത്തിച്ച 25 കോഴികളുടെ വിൽപന നടത്തി. നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ് ജയ വിജയൻ അധ്യക്ഷത വഹിച്ചു.
എഡിഎംസി അമീൻ, പഞ്ചായത്തംഗം ടി. ബാലൻ, ആദിവാസി സമഗ്ര വികസന പദ്ധതി കോഓർഡിനേറ്റർ ടി.വി. സായ്കൃഷ്ണൻ, എഎച്ച് ഡിപിഎം അശ്വത് രയരോത്താൻ, സിഡിഎസ് വൈസ് ചെയർപേഴ്സണ് നസീറ ഇസ്മയിൽ,
ബ്ലോക്ക് കോ ഓർഡിനേറ്റർ ഒ.പി. ജംഷീറ, അക്കൗണ്ടന്റ് പി. സക്കീന, മുബീന, ആനിമേറ്റർമാർ, സിഡിഎസ് അംഗങ്ങൾ, ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.