പള്ളിക്കല്‍ അംബേദ്കര്‍ റൂട്ടില്‍ ഗ്രാമവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം
1496610
Sunday, January 19, 2025 7:45 AM IST
മാനന്തവാടി: പള്ളിക്കല്അംബേദകര് റൂട്ടില്‍ കഐസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. ഒരാഴ്ച മുമ്പാണ് ഗ്രാമവണ്ടി സര്‍വീസ് നിര്‍ത്തിയത്. 2024 ഏപ്രില്‍ മുതലുള്ള ഇന്ധനച്ചെലവ് ബ്ലോക്ക് പഞ്ചായത്ത് കഐസ്ആര്ടിസിക്ക് നല്‍കാത്തതാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനു കാരണമായത്. ഇന്ധനച്ചെലവ് ബ്ലോക്ക് പഞ്ചായത്ത് വഹിക്കുമെന്ന ധാരണയിലാണ് 2023 ജനുവരിയില്‍ സര്‍വീസ് ആരംഭിച്ചത്.
തനതുവരുമാനമില്ലാത്ത ബ്ലോക്ക് പഞ്ചായത്തിന് മാസം ഏകദേശം ഒരു ലക്ഷം രൂപ ഇന്ധനച്ചെലവായി നല്‍കേണ്ടിവരുന്നത് വലിയ ബാധ്യതയാണെന്നും പ്രതിദിനം ശരാശരി 10,000 രൂപ വരുമാനമുള്ള സര്‍വീസ് കോര്പറേഷന് പൂര്‍ണമായും ഏറ്റെടുക്കണമെന്നുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നിലപാട്.
സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കഐസ്ആര്‍ടിസി ഓഫീസ് പരിസരത്ത് നാട്ടുകാര്‍ സമരം നടത്തിയിരുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉറപ്പുലഭിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.