ഗൂ​ഡ​ല്ലൂ​ർ: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി. നി​ര​ന്ത​രം കൃ​ഷി​നാ​ശം വ​രു​ത്തു​ക​യും മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നാ​ണ് അ​നു​മ​തി. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി.