പട്ടയഭൂമിയിലെ ചട്ടലംഘനം ; പരിശോധനാസമിതിയില്‍ നിന്നു വനം വകുപ്പിനെ ഒഴിവാക്കണമെന്ന് കിഫ
1496609
Sunday, January 19, 2025 7:45 AM IST
കല്‍പ്പറ്റ: പട്ടയഭൂമിയിലെ ചട്ടലംഘനം പരിശോധിക്കാനുള്ള സമിതിയില്‍നിന്നു വനം, കാലാവസ്ഥാവ്യതിയാന വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് ജോണ്‍ നാമല ആവശ്യപ്പെട്ടു.
ചട്ടലംഘനങ്ങള്‍ പരിശോധിക്കുന്നതിന് സമിതി രൂപീകരിക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന, ജില്ലാ, താലൂക്കുതലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ആലോചിക്കുന്നതായാണ് അറിയിച്ചത്.
റവന്യു വകുപ്പിന്റെ പൂര്‍ണ അധികാരപരിധിയിലുള്ള കൃഷിഭൂമിയില്‍ നടക്കുന്ന നിര്‍മാണങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സമിതിയില്‍ വനം വകുപ്പിലെയും കാലാവസ്ഥാവ്യതിയാന വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സമിതിയുടെ മൂന്നു ലങ്ങളിലും വനം, കാലാവസ്ഥാവ്യതിയാന വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കി ചീഫ് സെക്രട്ടറി എത്രയും വേഗം ഹൈക്കോടതിയില്‍ പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.