ആധാർ മോണിറ്ററിംഗ്: ജില്ലാതല സമിതി യോഗം ചേർന്നു
1496845
Monday, January 20, 2025 6:11 AM IST
കൽപ്പറ്റ: ആധാർ മോണിറ്ററിംഗ് ജില്ലാതല സമിതി യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജിന്റെ അധ്യക്ഷതയിൽ ചേർന്നു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആധാർ എന്റോൾമെന്റ് ഏജൻസികളായ അക്ഷയ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്, ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു.
ആധാർ പുതുക്കൽ, മൊബൈൽ നന്പർ ചേർക്കൽ എന്നിവയിൽ ജില്ല മികച്ച പ്രകടനമാണ് നടത്തിയതെന്ന് യോഗം വിലയിരുത്തി.
ആധാർ യുഡിഐഡി സംസ്ഥാന ഡയറക്ടർ വിനോദ് ജേക്കബ് ജോണ്‍ ജില്ലയിലെ എ ഫോർ ആധാർ, നിർബന്ധിത ആധാർ ബയോമെട്രിക് അപ്ഡേഷൻ തുടങ്ങിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.