തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കണം
1496612
Sunday, January 19, 2025 7:45 AM IST
കൽപ്പറ്റ: തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കണമെന്ന് മുട്ടിലിൽ ചേർന്ന ഓൾ കേരള തയ്യൽത്തൊഴിലാളി യൂണിയൻ(ഐഎൻടിയുസി)ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തയ്യൽത്തൊഴിലാളികൾക്ക് ഇഎസ്ഐ ബാധകമാക്കുക, ചികിത്സാസഹായം ഒരു ലക്ഷം രൂപയാക്കുക, ക്ഷേമപെൻഷൻ 5,000 രൂപയാക്കുക, തൊഴിലാളികളുടെ മക്കളിൽ ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് അനുവദിക്കുക, വിവാഹ സഹായധനം 50,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. തയ്യൽത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ജോയ് വടക്കനാട്, മോഹൻദാസ് കോട്ടക്കൊല്ലി, ഗിരീഷ് കൽപ്പറ്റ, പി.എൻ. ശിവൻ, ജിനി തോമസ്, സി.എ. ഗോപി, കെ.കെ. രാജേന്ദ്രൻ, അരുണ്‍ദേവ്, അസീസ് മാടാല, കെ.എൽ. ജോഷി, ലിലാമ്മ സേവിയർ, സലീന സിദ്ദിഖ്, മേരി തോമസ്, സുലൈഖ മുട്ടിൽ, പി.കെ. ബുഷ്റ, സുനീറ കാക്കവയൽ, രേഷ്മ നൂൽപ്പുഴ, മേരി തോമസ്, ജിജി പോൾ, ബുഷ്റ വാര്യാട്, നാസർ ബത്തേരി, ശ്യാം കുര്യൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. നിർധന തൊഴിലാളി കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.