തിരുനാൾ ആഘോഷം
1496846
Monday, January 20, 2025 6:11 AM IST
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റ തിരുനാൾ 24ന് ആരംഭിക്കും. അന്നേദിവസം സുവർണ ജൂബിലി സ്മാരക ഗ്രോട്ടോയുടെ വെഞ്ചിരിപ്പും നടക്കും.
24ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് തിരുനാൾ കൊടിയേറ്റ്- ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, 5.15ന് സുവർണ ജൂബിലി സ്മാരക ഗ്രോട്ടോയുടെ വെഞ്ചിരിപ്പ്, തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, വചനസന്ദേശം, നൊവേന മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. അഖിൽ ഉപ്പുവീട്ടിൽ.
25ന് 6.30ന് വിശുദ്ധ കുർബാന, ഒന്പതിന് വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ് ഭവനങ്ങളിലേക്ക് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന ഫാ. സിജോ ഇളംകുന്നപ്പുഴ, ഏഴിന് ലദീഞ്ഞ്, പാടിച്ചിറ ടൗണ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം. തുടർന്ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം.
26ന് ഏഴിന് വിശുദ്ധ കുർബാന, 9.30ന് ജപമാല, 10ന് ആഘോഷമായ തിരുനാൾ ഗാനപൂജ, വചന സന്ദേശം, നൊവേന- ഫാ. ജോർജ് ആലൂക്ക കാർമികത്വം വഹിക്കും. 12ന് ലദീഞ്ഞ്, മേലെ പാടിച്ചിറ കപ്പേളയിലേക്ക് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, കൊടിയിറക്കൽ.
ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പുൽപ്പള്ളി: ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ അമ്മയുടെയും തിരുനാൾ 18 മുതൽ 26 വരെ നടക്കും. 18 മുതൽ 21 വരെ രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. 22ന് 4.45ന് കൊടിയേറ്റ്- ഫാ. ജോസ് വടയാപറന്പിൽ, അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന- ഫാ. ജോർജ്കുട്ടി കണിപ്പിള്ളിൽ. തുടർന്ന് സിമിത്തേരി സന്ദർശനം.
23ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, വചവ സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദിക്ഷിണം- ഫാ. ജോസ് കരിങ്ങയിൽ. 24ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന- ഫാ. ബിജു ഉറുന്പിൽ. തുടർന്ന് കലാസന്ധ്യ, വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളുടേയും ഭക്തസംഘടനകളുടെ വാർഷികം.
25ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾകുർബാന, വചന സന്ദേശം, നൊവേന- ഫാ. ജയിംസ് പുത്തൻപറന്പിൽ. 6.45ന് ലദീഞ്ഞ്, ഷെഡ് കപ്പേളയിലേക്ക് പ്രദിക്ഷിണം. നയിക്കുന്നത് ഫാ. ക്രിസ്റ്റിൻ. 8.45 ന് ആശീർവാദം,
തുടർന്ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം.26ന് 6.30ന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾകുർബാന, വചനസന്ദേശം, നൊവേന- മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം കാർമികത്വം വഹിക്കും. 11.45ന് ലദീഞ്ഞ്, പ്രദക്ഷിണം, 12.15ന് വിശുദ്ധ കുർബാനയുടെ ആശീർവാദം, ഒന്നിന് നേർച്ചഭക്ഷണം.