ചെണ്ടമേളം സംഘത്തിന്റെ ഉദ്ഘാടനം നടത്തി
1496607
Sunday, January 19, 2025 7:45 AM IST
പുൽപ്പള്ളി: സ്റ്റാർസ് കോഴിക്കോടിന്റെയും ദേവഗിരി സെന്റ് ജോസഫ്സ് കോളജിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ താഴെക്കാപ്പ്, മേലേക്കാപ്പ്, അരീക്കോട് ഉന്നതികളിലെ 25 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റാർസ് വോയ്സ് ചെണ്ടമേളം സംഘത്തിന്റെും പരിശീലന ക്യാന്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ നിർവഹിച്ചു,
ഫാ.ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, പഞ്ചായത്ത് അംഗങ്ങളായ മണി പാന്പനാൽ, ജോഷി ചാരുവേലിൽ, ജോളി നരിതൂക്കിൽ, സ്റ്റാർസ് കോ ഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു. ചെണ്ട, തെയ്യം കലാകാരൻ ബിജുമോൻ പണിക്കരുടെ നേതൃത്വത്തിലാണ് സംഘത്തിനു പരിശീലനം നൽകിയത്.