വെള്ളമുണ്ട ക്ഷീരസംഘം പാല് സംഭരണവിതരണ വാഹനം വാങ്ങി
1496603
Sunday, January 19, 2025 7:45 AM IST
വെള്ളമുണ്ട: ക്ഷീരസഘം പാല് സംഭരണവിതരണത്തിന് വാഹനം വാങ്ങി. സംഘത്തിന്റെ പൊതുഫണ്ടില്‍നിന്നു 10 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം വാങ്ങിയത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഡി. നിവേദ്, പി.ടി. മത്തായി, കെ.യു. സ്റ്റീഫന്‍, കെ.കെ. മത്തായി, പി.കെ. ചന്ദ്രന്, പി.എം. ബിജു എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരും സംഘം ജീവനക്കാരും പങ്കെടുത്തു.