കേര കര്‍ഷക സെമിനാര്‍ നടത്തി
1496608
Sunday, January 19, 2025 7:45 AM IST
പടിഞ്ഞാറത്തറ : സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ കേര കര്‍ഷക സെമിനാര്‍ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് ഉദ്ഘാടനം ചെയ്തു. എസ്കഐസ് പ്രസിഡന്റ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ജോസ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മൂട്ടി(തെങ്ങുകൃഷിക്കാര്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും), വിഎഫ്പിസികെ മാര്‍ക്കറ്റിംഗ് മാനേജര്‍ പി. അനൂപ്( മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും), എം.എന്‍വാസു (മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണം: പ്രോജക്ട് തയാറാക്കല്‍, സര്‍ക്കാര്‍ സഹായം) എന്നിവര്‍ ക്ലാസെടുത്തു.
എസ്കഐസ് വൈസ് പ്രസിഡന്റ് സി.കെ. അബ്ദുള്‍ റസാഖ് സ്വാഗതവും ട്രഷറര്‍ കെ.ജെ. മാത്യു നന്ദിയും പറഞ്ഞു.