പുഴയിൽ വീണ യുവാവ് മരിച്ചു
1496125
Friday, January 17, 2025 11:11 PM IST
മാനന്തവാടി: വീടിനു സമീപം പുഴയിൽ വീണ യുവാവ് മരിച്ചു. ഇല്ലത്തുവയൽ കല്ലുമട ചന്ദ്രന്റെ മകൻ സച്ചിനാണ്(26)മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തുനിന്നു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അഗ്നി-രക്ഷാ സേന സ്കൂബ ടീം സച്ചിനെ പുറത്തെടുത്ത് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളിയൂർക്കാവ് പ്രതീക്ഷ സർവീസ് സെന്റർ ജീവനക്കാരനാണ് സച്ചിൻ. അമ്മ: അംബുജം. സഹോദരങ്ങൾ: സതീശൻ, സരിത.