തിരുനാൾ ആഘോഷം
1495745
Thursday, January 16, 2025 5:55 AM IST
സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളി
പുൽപ്പള്ളി: സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. ഫാ. മാത്യു കറുത്തേടത്ത് കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം, കുഞ്ഞിപ്പൈതങ്ങളുടെ പ്രദിക്ഷിണം എന്നിവ നടന്നു.
16ന് വൈകുന്നേരം 4.30ന് ജപമാല, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന ഫാ. ജെയിൻ വെള്ളിയാംക്കണ്ടത്തിൽ, വാഹന വെഞ്ചിരിപ്പ്, ദിവ്യകാരുണ്യ പ്രദക്ഷിണം. 17ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന ഫാ. സിജോ എടക്കുടി, നേർച്ചഭക്ഷണം. 7.30ന് ഇടവകാംഗങ്ങളുടെ കലാവിരുന്ന് മഴവിൽ സന്ധ്യ.
18ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, 6.30ന് ചാമപ്പാറ സെന്റ് ജൂഡ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. നേർച്ചഭക്ഷണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശവിസ്മയം, മേളകാഴ്ചകൾ, ഒന്പതിന് കോമഡി ഷോ. 19ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന,
9.30ന് ജപമാല, 10ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജിമ്മി ഓലിക്കൽ. 12ന് പ്രദക്ഷിണം സെന്റ് തോമസ് കപ്പേളയിലേക്ക് ഒന്നിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.