അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞ് മറുപടി നല്കിയാല് മതിയെന്ന ധാരണ തെറ്റ്: വിവരാവകാശ കമ്മീഷണര്‍
1495756
Thursday, January 16, 2025 5:59 AM IST
കല്‍പ്പറ്റ: വിവരാവകാശ അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞ് മറുപടി നല്കിയാല് മതിയെന്ന ധാരണ തെറ്റാണെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്ദുള്‍ ഹക്കീം.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ അപ്പ്ലറ്റ് അഥോറിറ്റി, എസ്പിഒ ഉദ്യോഗസ്ഥര്‍ക്ക് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപേക്ഷകന് വിവരം നിഷേധിച്ചാലും തെറ്റായ വിവരം നല്കിയാലും ഉദ്യോഗസ്ഥര്ക്കെതിരേ കമ്മീഷന് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു ടി.കെ. രാമക്യഷണന് പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സെറ്റ്കോസ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില് എഡിഎം കെ. ദേവകി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.എസ്. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.