എംഡിഎംഎയുമായി യുവാവ് പിടിയിൽ
1496042
Friday, January 17, 2025 5:41 AM IST
കന്പളക്കാട്: 3.34 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി.
കോട്ടത്തറ വാണന്പ്രവൻ ഇർഷാദിനെയാണ്(33)നെയാണ് എസ്ഐ വി.എം. അശോകന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം വെണ്ണിയോട് ടൗണിൽ പരിശോധനയിലാണ് ഇയാളുടെ പഴ്സിൽ മയക്കുമരുന്ന് കണ്ടെത്തിയത്.