ക​ൽ​പ്പ​റ്റ: മം​ഗ​ളൂ​രി​ൽ ന​ട​ന്ന സൗ​ത്ത് ഏ​ഷ്യ മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് മീ​റ്റി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​ക്ക് ര​ണ്ട് മെ​ഡ​ൽ. റി​ട്ട.​സു​ബേ​ദാ​ർ ചെ​ന്ന​ലോ​ട് വ​ലി​യ​നി​ര​പ്പി​ൽ മാ​ത്യു​വാ​ണ് സൂ​പ്പ​ർ വെ​റ്റ​റ​ൻ വി​ഭാ​ഗ​ത്തി​ൽ 5,000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും 400 മീ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​ത്. ഈ​യി​ടെ കൊ​ച്ചി​യി​ൽ ന​ട​ന്ന ഐ​എം​എ എം​എ​സി മാ​ര​ത്ത​ണി​ൽ 70 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം മാ​ത്യു നേ​ടി​യി​രു​ന്നു.