അനധികൃതമായി മണ്ണിടിച്ച് നികത്തിയ സംഭവം: പോലീസ് കേസെടുത്തു
1495127
Tuesday, January 14, 2025 5:37 AM IST
പുൽപ്പള്ളി: അനധികൃതമായി മണ്ണിടിച്ചു നികത്തിയ സംഭവത്തിൽ പുൽപ്പള്ളി പോലീസ് വാഹനങ്ങൾ പിടികൂടി.
രണ്ട് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവുമാണ് പോലീസ് കസ്റ്റഡിയെടുത്തത്. താന്നിത്തെരുവിവാണ് സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റി മണ്ണിടിച്ച് നികത്തിയത്.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വാങ്ങാതെയാണ് മണ്ണെടുപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. തോട്ടംമുറിച്ച് പ്ലോട്ടുകളായി തിരിച്ച് വില്പന നടത്തുന്നതിന് വേണ്ടിയാണ് അനധികൃതമായി മണ്ണെടുപ്പ് നടത്തിയതെന്നാണ് ആക്ഷേപം.