വ്യാപാര സംരക്ഷണ ജാഥയ്ക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകി
1495755
Thursday, January 16, 2025 5:59 AM IST
കൽപ്പറ്റ: പാർലമെന്റ് മാർച്ചിന് മുന്നോടിയായി വ്യാപാരി വ്യവസായി സമിതി നടത്തുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകി. ജിഎസ്ടി അപാകത പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ എട്ടുശതമാനം ജിഎസ്ടി പിൻവലിക്കുക,
ഓണ്‍ലൈൻ വ്യാപാരം നിയമംമൂലം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാർലമെന്റ് മാർച്ച് നടത്തുന്നത്. മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സന്തോഷ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഇ.എസ്. ബിജു, വൈസ് ക്യാപ്റ്റൻ വി. ഗോപിനാഥ്, മാനേജർ എസ്. ദിനേശ്, കെ.എം. ലെനിൻ, വി. പാപ്പച്ചൻ, എം.ബി. അബ്ദുൽ ഗഫൂർ, ജെ. മിൾട്ടൻ, ആർ. രാധാകൃഷ്ണൻ, സീനത്ത് ഇസ്മായിൽ, വി.കെ. തുളസീദാസ്, ജില്ല പ്രസിഡന്റ് പ്രസാദ് കുമാർ, ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, അബു, പി.കെ. ബാബുരാജ്, ഇ. മനോജ് എന്നിവർ പ്രസംഗിച്ചു.