പാടിച്ചിറ - കബനിഗിരി റോഡിന്റെ ശോച്യാവസ്ഥ: ജനകീയ സമരം നടത്തി
1495750
Thursday, January 16, 2025 5:55 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി-പാടിച്ചിറ-കബനിഗിരി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പാടിച്ചിറയിൽ ജനകീയ സമരം സംഘടിപ്പിച്ചു.
പിഡബ്ല്യുഡിയുടെയും ജല അതോറിറ്റിയുടെയും അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്ത ടാക്സി ഡ്രൈവർമാർ, വിവിധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരെ അണിനിരത്തിയാണ് പ്രകടനവും ഉപരോധവും സംഘടിപ്പിച്ചത്.
ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വിജയൻ മാടോലിൽ അധ്യക്ഷത വഹിച്ചു. ബിജോ മാന്പള്ളിൽ, ഫാ. ജോണി കല്ലുപുര, സി.പി. പ്രകാശൻ, ബ്രിജേഷ് കാട്ടാംകോട്ടിൽ, സന്തോഷ് ചക്കാലക്കൽ, രാജൻ പാറക്കൽ, വർഗീസ് മുരിയൻകാവിൽ, ജോബി കരോട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.