ഐഡിയൽ സ്കൂൾ ജേതാക്കൾ
1495747
Thursday, January 16, 2025 5:55 AM IST
കൽപ്പറ്റ: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല കിഡ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 50 പോയിന്റ് നേടി സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ജേതാക്കളായി. പനമരം ക്രസ്പോ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും മീനങ്ങാടി അത്ലറ്റിക് അക്കാദമി മൂന്നാം സ്ഥാനവും നേടി. ചാന്പ്യൻഷിപ്പിൽ മൂന്നൂറോളം കായിക പ്രതിഭകൾ പങ്കെടുത്തു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് ഉദ്ഘാടനം ചെയ്തു. സജി ചങ്ങനാമഠത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എ.പി. ലൗസണ്‍,
ശാന്തി സുനിൽ, സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ഡി. ജോണ്‍, എൻ.സി. സാജിദ്, സജീഷ് മാത്യു, മെഹർബാൻ മുഹമ്മദ്, എം. ജ്യോതികുമാർ എന്നിവർ പ്രസംഗിച്ചു. അത്ലററിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.