തിരുനാൾ ആഘോഷം
1495330
Wednesday, January 15, 2025 5:54 AM IST
തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
മാനന്തവാടി: തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ തുടങ്ങി. 19നാണ് സമാപനം.
വികാരി ഫാ.ബിജോ കറുകപ്പള്ളി കൊടിയേറ്റി. ഇന്നും നാളെയും വൈകുന്നേരം അഞ്ചിന് ജപമാല. 5.30ന് വിശുദ്ധ കുർബാന, നൊവേന. യാഥാക്രമം ഫാ.ആന്റണി വണ്ടാനത്ത്, ഫാ.ചാക്കോ മേപ്പുറത്ത് എന്നിവർ കാർമികരാകും. 17ന് വൈകുന്നേരം അഞ്ചിന് ജപമാല. 5.30ന് ഫാ.ജയ്സണ് കാഞ്ഞിരംപാറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന.
6.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 18ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ഫാ.ജൂഡ് ജോനാഥൻ വട്ടക്കുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. 6.30ന് ടൗണ് കപ്പേളയിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് മേളക്കാഴ്ചകൾ, ആകാശവിസ്മയം, നേർച്ചഭക്ഷണം.
19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. പത്തിന് ഫാ.ബിനു പൈനുങ്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം. 12.15ന് ജപമാല പ്രദക്ഷിണം. ഒന്നിന് നേർച്ചഭക്ഷണം.
മേപ്പാടി സെന്റ് ജോസഫ്സ് പള്ളി
മേപ്പാടി: മേപ്പാടി സെന്റ് ജോസഫ്സ് തീർഥാന കേന്ദ്രത്തിൽ തിരുനാൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിമരം വെഞ്ചരിപ്പും കൊടിയേറ്റും വികാരി റവ.ഡോ. സണ്ണി പി. ഏബ്രഹാം നിർവഹിക്കും. തുടർന്ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക ഫാ. ജോണ്സണ് കാർമികത്വം വഹിക്കും.
16 മുതൽ 18 വരെ തീയതികളിൽ വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ഫാ. ജോസഫ് നിക്കോളാസ്, ഫാ. പോൾ ആൻഡ്രൂസ്, ഫാ.വി.സി. ആൽഫ്രഡ് എന്നിവർ കാർമികത്വം വഹിക്കും.
19ന് രാവിലെ 7.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് റവ.ഡോ. അലോഷ്യസ് കുളങ്ങര കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് ബിഷപ് പീറ്റർ പോൾ സൽദാനയ്ക്ക് സ്വീകരണം. 5.15ന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ബിഷപ് പീറ്റർ പോൾ സൽദാന കാർമികത്വം വഹിക്കും.
20 മുതൽ 25വരെ തീയതികളിൽ വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ഫാ. ബെഞ്ചമിൻ പാംപക്കേൽ എസ്ഡിബി, ഫാ. വിക്ടർ മെൻഡോൻസ, ഫാ. മാർട്ടിൻ രായപ്പൻ തരിക്കര, ഫാ. സെബാസ്റ്റ്യൻ കറുകപ്പറന്പിൽ, ഫാ. സോണി വാഴക്കാട്ട്, ഫാ. ജെൻസണ് പുത്തൻവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. 24ന് രാവിലെ ഏഴ് മുതൽ ഭവനങ്ങളിൽ അന്പ് എഴുന്നള്ളിക്കും. 25ന് വൈകുന്നേരം 8.30ന് കലാസന്ധ്യയും അരങ്ങേറും.
26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് റവ.ഡോ. സണ്ണി പി. ഏബ്രഹാം കാർമികത്വം വഹിക്കും. എട്ടിന് അരപ്പറ്റ, ലക്കിഹിൽ ഭാഗങ്ങളിൽ നിന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണം, 10ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണം, 10.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ബിഷപ് കാർമികത്വം വഹിക്കും.
12.30ന് നേർച്ച ഭക്ഷണം, വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ഫാ. ഷാജൻ ജോസഫ് പിഎംഐ കാർമികത്വം വഹിക്കും. 6.30ന് നഗരപ്രദക്ഷിണം.
27മുതൽ 29വരെ തീയതികളിൽ വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ഫാ. വില്യം രാജൻ, ഫാ. ഷാന്േറാ അന്റണി ചക്കാലക്കൽ, ഫാ.പി.എം. അനീഷ് എന്നിവർ കാർമികത്വം വഹിക്കും. 29ന് കൊടിയിറങ്ങുന്നതോടെ തിരുനാൾ സമാപിക്കും.
കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കേണിച്ചിറ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ മഹോത്സവം 17, 18, 19 തീയതികളിൽ ആഘോഷിക്കും. 17ന് വൈകുന്നേരം 4.30ന് വികാരി ഫാ. ജോഷി തോമസ് പുൽപ്പയിൽ കൊടിയേറ്റും തുടർന്ന് വിശുദ്ധ കുർബാന, സിമിത്തേരിയിൽ പൂർവികരുടെ അനുസ്മരണം, 6.30ന് സണ്ഡേ സ്കൂൾ, ഭക്തസംഘടനകളുടെ സംയുക്ത കലാസന്ധ്യ.
18ന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് കേണിച്ചിറ ടൗണ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. പള്ളിയിൽ ആശീർവാദം.
19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് ആഗോള സഭ ജൂബിലി വർഷത്തിന്റെ സമ്മേളനം, രജത ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ഇടവക വികാരി ഫാ. ജോഷി തോമസ് പുൽപ്പയിലിനെ ആദരിക്കൽ, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടാകും. തിരുനാൾ തിരുകർമങ്ങൾക്ക് ഫാ. നിഖിൽ ചവറനാൾ, ഫാ. അഖിൽ ഒണ്ടുകാട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.
ചീങ്ങോട് കപ്പേള
നടവയൽ: ചീങ്ങോട് കപ്പേളയിൽ വിശുദ്ധ യൂദാതദ്ദേവിന്റെ തിരുനാൾ 17 മുതൽ ആരംഭിക്കും. 17ന് വൈകുന്നേരം അഞ്ചിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം വികാരി ആർച്ച് പ്രീസ്റ്റ് ഗർവാസീസ് മറ്റം കൊടിഉയർത്തും.
തടർന്നുള്ള ദിവസങ്ങളിൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. 25ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. തുടർന്ന് കലാസന്ധ്യ.
പ്രധാന തിരുനാൾ ദിനമായ 26ന് 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് ചീങ്ങോട് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, പള്ളിയിൽ സമാപന ആശീർവാദം, നേർച്ച ഭക്ഷണം, കൊടിയിറക്ക് എന്നിവ ഉണ്ടാകും.
തിരുനാൾ ശുശ്രൂഷകൾക്ക് ഫാ. അനൂപ് കോച്ചേരിയിൽ, ഫാ. അനറ്റ് കൊച്ചുമലയിൽ, ഫാ.ബേബി ജോർജ് പാലക്കുഴ, ഫാ. ക്രിസ്റ്റി പുതുക്കുഴിയിൽ എന്നിവർ നേതൃത്വം വഹിക്കും.