ഐ.സി. ബാലകൃഷ്ണന്റെ വസതിയിലേക്ക് സിപിഐ മാർച്ച് നടത്തി
1496037
Friday, January 17, 2025 5:41 AM IST
കേണിച്ചിറ: സിപിഐ പുൽപ്പള്ളി, ബത്തേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ഡിസിസി ട്രഷറർ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ബാലകൃഷ്ണൻ എംഎൽഎ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. സജി വർഗീസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ വിജയൻ ചെറുകര, പി.കെ. മൂർത്തി, പി.എം. ജോയി, ടി.ജെ. ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു. ബാബു, സി.എം. സുധീഷ്, കെ. ഗീവർഗീസ്, മഹിതാമൂർത്തി, ഫാരീസ്, സജി കാവനാ ക്കുടി, കെ.എം. ബാബു, ബിജു, ടി.കെ. വിശ്വംഭരൻ,
ഷാജി വാകേരി, സോമനാഥൻ, സുധീഷ, ശ്രീകല ശ്യാം, കെ.എം. ഓമന, ശോഭ രാജൻ, രഞ്ജു, ആലി, ജസ്മൽ, റിജോ, എൽദോ പുല്യാട്ടേൽ എന്നിവർ നേതൃത്വം നൽകി. ടി.സി. ഗോപാലൻ സ്വാഗതവും എസ്.ജി. സുകുമാരൻ നന്ദിയും പറഞ്ഞു.