നാലു കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്റ്റിൽ
1495751
Thursday, January 16, 2025 5:55 AM IST
കൽപ്പറ്റ: വ്യത്യസ്ത കേസുകളിൽ നാലു കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. കഴിഞ്ഞ ദിവസം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലും ബത്തേരിയിൽ ടൂറിസ്റ്റ് ഹോമിലും പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഹൈദരാബാദിൽനിന്നു കോഴിക്കോടിനുള്ള സ്വകാര്യ ബസിൽ എക്സൈസ് ഇൻസ്പെക്ടർ പി.ടി. സജിമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1.957 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരൻ കൃഷ്ണഗിരി അത്തിനിലം തേനെക്കാട്ട് കുന്നത്ത് സഞ്ജീത് അഫ്താബിനെ(22)അറസ്റ്റുചെയ്തു.
പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ്, എം.എം. ബിനു എന്നിവരും ഉൾപ്പെടുന്ന സംഘമാണ് ബസ് പരിശോധിച്ചത്.
ബത്തേരിയിൽ ടൂറിസ്റ്റ് ഹോമിൽ എസ്ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ പരിശോധനയിൽ 2.09 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് മേപ്പാടി കെബി റോഡ് പഴയിടത്ത് ഫ്രാൻസിസ് ഏലിയാസ്(54), മലപ്പുറം വേങ്ങര പൂളക്കമണ്ണിൽ കൃഷ്ണനുണ്ണിനായർ(59) എന്നിവരെ അറസ്റ്റുചെയ്തു. മുറിയിൽ വിൽപനയ്ക്ക് സൂക്ഷിച്ചതാണ് കഞ്ചാവെന്ന് പോലീസ് അറിയിച്ചു.