എംഎൽഎ രാജിവയ്ക്കണം: സിപിഐ
1495126
Tuesday, January 14, 2025 5:37 AM IST
സുൽത്താൻ ബത്തേരി: അർബൻബാങ്ക് കോഴക്കേസിൽ ആരോപണവിധേയനായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജിവക്കണമെന്ന് സിപിഐ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട എംഎൽഎയെയും കോണ്ഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ വസതിയിലേക്ക് ജനകീയ പ്രധിഷേധ മാർച്ച് നടത്താൻ സിപിഐ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
മരണകുറിപ്പിന്റ പേരിൽ കുടുംബാംഗങ്ങളെ പുകമറയിൽ നിർത്തുകയും അപമാനിക്കുകയും ചെയ്ത കെപിസിസി നേതൃത്വം മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. എ.എം. ജോയി അധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ച് 15ന് രാവിലെ 10ന് കേണിച്ചിറയിൽ സിപിഐ ജില്ലാ സെക്രെട്ടറി ഇ.ജെ. ബാബു ഉദ്ഘടനം ചെയ്യും.
യോഗത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, കെ. ഗീവർഗീസ്, ടി.ജെ. ചാക്കോച്ചൻ, സി.എം. സുധീഷ്, സജി വർഗീസ്, ടി.സി. ഗോപാലൻ, എൻ.പി. ഫാരിസ്, പ്രഫ. താരാ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.