സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി പുത്തൻ ഉണർവാകും: വി.ഡി. സതീശൻ
1495125
Tuesday, January 14, 2025 5:37 AM IST
കൽപ്പറ്റ: സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളും വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും പങ്കെടുത്ത ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ. ഐസക്, സെഫർ ഫ്യൂച്ചർ അക്കാദമി സിഇഒ പി. സുരേഷ് കുമാർ, ട്രിപ്പിൾ ഐ ഫാക്കലറ്റി സി.എ. അരവിന്ദ് എന്നിവർ പ്രസംഗിച്ചു.വി കാൻ സോഷ്യൽ ഇന്നൊവേറ്റഴ്സ് സിഇഒ അഖിൽ കുര്യൻ പദ്ധതി വിശദ്ധീകരണം നടത്തി.