ടി.സി. ജോസഫിന് സോഷ്യൽ ഫോറസ്ട്രി മാനന്തവാടി വിഭാഗത്തിന്റെ ആദരം
1495753
Thursday, January 16, 2025 5:55 AM IST
മാനന്തവാടി: മാതൃകപരമായ വനം പരിസ്ഥിതി സംരക്ഷണ പ്രവൃത്തനങ്ങൾക്ക് പട്ടികജാതി പട്ടിക മന്ത്രി ഒ.ആർ. കേളുവിൽ നിന്നു സോഷ്യൽ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ് ആദരം ഏറ്റുവാങ്ങി. എടവക പഞ്ചായത്തിലെ നാട്ടറിവ് പഠന കേന്ദ്രത്തിൽ നടന്ന ജൈവോത്സവ വേദിയിലായിരുന്നു മെമന്േറാ നൽകി ആദരിച്ചത്.
നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ പി.ജെ. മാനുവലിനേയും സോഷ്യൽ ഫോറസ്ട്രി ആദരിച്ചു. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. റേഞ്ചർ പി. സുനിൽ, കെ.ജി. രാമചന്ദ്രൻ, സി.എസ്. വേണു, മുഹമ്മദ് റാഫി, പി.ബി. സനീഷ് എന്നിവർ പ്രസംഗിച്ചു.