കോത്തഗിരിയിൽ പുകയില ഉത്പന്നങ്ങൾ പിടികൂടി
1495336
Wednesday, January 15, 2025 5:54 AM IST
ഉൗട്ടി: കോത്തഗിരി കാന്പായ്ക്കടയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും കേരള ലോട്ടറി ടിക്കറ്റുകളും പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് ഈറോഡ് സ്വദേശി ശെൽവകുമാറിനെ (42) പോലീസ് അറസ്റ്റു ചെയ്തു. 120 പാക്കറ്റ് പുകയില ഉത്പന്നങ്ങളും 201 ലോട്ടറി ടിക്കറ്റുകളും കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
സിഐ ജീവാനന്ദം, എസ്ഐമാരായ യുവരാജ്, ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് സൂപ്രണ്ട് എം.എസ്. നിഷയുടെ ഉത്തരവ് പ്രകാരമാണ് വാഹന പരിശോധന നടത്തിയത്.