പ്രതിപക്ഷ നേതാവ് എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ചു
1495124
Tuesday, January 14, 2025 5:37 AM IST
സുൽത്താൻ ബത്തേരി: മരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. എൻ.എം. വിജയന്റെ മരണം കഴിഞ്ഞ് പതിനെട്ട് ദിവസത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് വീട്ടിലെത്തി കുടുംബത്തെ കാണുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയാണ് ടി. സിദ്ദിഖ് എംഎൽഎയോടൊപ്പം പ്രതിപക്ഷ നേതാവ് മണിച്ചിറയിലെ വീട്ടിലെത്തിയത്.
പതിനഞ്ച് മിനിറ്റ് അടച്ചിട്ട മുറിയിൽ മകൻ വിജേഷും അദ്ദേഹത്തിന്റെ ഭാര്യ പത്മജയും മറ്റു കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ച ശേഷമാണ് മടങ്ങിയത്. പ്രതിപക്ഷ നേതാവ് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം സഹായിക്കാം എന്ന് പറഞ്ഞതായി മകൻ വിജേഷ് പറഞ്ഞു.